2011 ഓഗസ്റ്റ് 3, ബുധനാഴ്‌ച

"പുല്ല്‌..!!

തെറ്റിധരിക്കപെടുക?? അതോ തെറ്റിധരിപിക്കുകയോ?

പുല്ലാണ് ..അല്ലെ?? അല്ല പിന്നേ..
വളരെ സിംപ്ലായിറ്റ് പറഞ്ഞാല്‍ ..
ഞാന്‍ മാറിയിട്ടില്ല ..പഴയ അതെ മക്കു !
പക്ഷെ മാറാതിരിക്കുക വളരെ പരിചിതമല്ല ..ഈ ലോകത്തിനു
നമുക്ക് ആര്‍ക്കും അത് അംഗീകരിക്കാന്‍ തോന്നില്ല
അപ്പൊ എന്താ ചെയ്ക? മാറാത്ത മക്കുസിനെ നമ്മള്‍ തെറ്റിദ്ധരിക്കും!

2011 ജൂലൈ 6, ബുധനാഴ്‌ച

ഒരു ചിരി..

എനിക്ക് വേണം എന്ന് തോന്നുമ്പോ ,നിനക്ക് തരാന്‍ വയ്യാത്ത ആ ചിരിയുണ്ടല്ലോ
ആ അതാണ്‌ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം..
ശരിയാണ്.. ഞാന്‍ മഹാ താന്തോനിയും തെമ്മാടിയും ആണ്..
എന്ന് വെച്ച്..ഞാന്‍ കാണിക്കുന്ന തെമ്മാടിത്തരം എന്നോട് കാണിക്കാമോ??
എന്ന്..നിന്റെ സ്വന്തം..

2011 മേയ് 24, ചൊവ്വാഴ്ച

മരിച്ച മണ്ണിന്റെ ഓര്‍മ പുതുക്കല്‍ പോലെ
കിടന്നു ജീര്‍ണിച്ച എന്റെ പ്രതീക്ഷകളില്‍
ഈ ജീവിതം എനിക്കൊരു മാറാപ്പാകുന്നു
എന്നെ കെട്ടിവരിഞ്ഞു മുറുക്കുന്ന നിതാന്തമായ ശവബന്ധനം
ഈ തെരുവീഥിയില്‍ സ്വപ്‌നങ്ങള്‍ എല്ലാം മരിച്ചതാണ് ഇന്നലെ തന്നെ
ഈ മണ്ണിനു എന്റെ മണം അന്യമാണ്..എനിക്ക് നിങ്ങളും ..




നമ്മള്‍ പരസ്പരം പരലോകവാസികള്‍.
മരിച്ച വഴികള്‍ പരസ്പരം കാണുവൊര്‍്
മുറിച്ചു മാറിയാല്‍ തെളിയും കണ്ണുനീര്‍
ഒളിച്ചിരിക്കുന്നു ഓരോ നിമിയിലും
മരിച്ച മണ്ണിന്‍ മക്കളെ , വീണ്ടും വിളിക്കൊല്ലേ എന്നെ .
പരസ്പരം തമ്മില്‍ ചിരിക്കുവനല്ലാതെ ...അറിയില്ല നാം തമ്മില്‍
ഈ ശവം ചുമന്നു ഞാന്‍ ഇനിയും nadakkate മരിച്ച പുഞ്ചിരി ഈ മണം marakkate

2011 മേയ് 15, ഞായറാഴ്‌ച

നിരാശയും പ്രതീക്ഷയും തമ്മിലുള്ള ദൂരം വളരെ ചെറുതാണ്
പരസ്പരം വേര്‍തിരിക്കാന്‍ ആവാത്ത വിധം ഇഴുകി ചേര്‍ന്ന് പോയിരിക്കുന്നു ഇത് രണ്ടും ഇപ്പോള്‍

2011 ഏപ്രിൽ 23, ശനിയാഴ്‌ച

നീയും ..നിന്നെ നഷ്ടപെടുത്തിയ ഞാനും.

മടുപ്പിക്കുന്ന അതിമത്തു പിടിച്ച
ഈ പ്രണയ മിഥുനന്ഗല്ക്കു ഇടയില്‍
കാറ്റ് പോലും
കൊഞ്ചി നശിച്ചുപോയ വൈകുന്നേരങ്ങളില്‍
നിറമില്ലാത്ത ആകാശം പോലെ
തുറന്ന സൗഹൃദത്തിന്ടെ
അവസാനിക്കാത്ത
അനുരാഗം നിറച്ചു തന്നിട്ടു
എന്നെ പറത്തി വിട്ട നിന്നെ
ഞാന്‍ അറിയുന്നു..
തിരിച്ചറിയാതെ പോവുകയാണ് നിന്നെ ഞാനെങ്കിലും
നീ തന്ന ആകാശം എനിക്കിന്നു
എന്‍റെ സ്വപ്നങ്ങള്‍ നിറയുന്ന പറുദീസയാണ്