2013 നവംബർ 19, ചൊവ്വാഴ്ച

ആ പഴയ പാട്ട് വീണ്ടും ..

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ ?
മലിനമായ ജലാശയം അതി-മലിനമായൊരു ഭൂമിയും.

ഇലകള്‍ മൂളിയ മര്‍മ്മരം, കിളികള്‍ പാടിയ പാട്ടുകള്‍,
ഒക്കെയിന്നു നിലച്ചു കേള്‍പ്പതു ഭൂമി തന്നുടെ നിലവിളി.
നിറങ്ങള്‍ മാറിയ ഭൂതലം, വസന്തമിന്നു വരാതിടം,
നാളെ നമ്മുടെ ഭൂമിയോ മഞ്ഞു മൂടിയ പാഴ്നിലം.

തണലു കിട്ടാന്‍ തപസ്സിലാണിന്നിവിടെയോരോ മലകളും,
ദാഹനീരിനു നാവു നീട്ടി വലഞ്ഞു പുഴകള്‍ സര്‍വ്വവും.
കാറ്റുപോലും വീര്‍പ്പടക്കി കാത്തു നില്‍ക്കും നാളുകള്‍,
ഇവിടെയാണെന്‍ പിറവിയെന്നാല്‍-വിത്തുകള്‍ തന്‍ മന്ത്രണം.

പെരിയ ഡാമുകള്‍ രമ്യഹര്‍മ്മ്യം, അണുനിലയം, യുദ്ധവും,
ഇനി നമുക്കീ മണ്ണില്‍ വേണ്ടെന്നൊരു മനസ്സായ്‌ ചൊല്ലിടാം..
വികസനം- അതു മര്‍ത്ത്യ മനസ്സിന്നരികില്‍ നിന്ന് തുടങ്ങണം,
വികസനം അതു നന്മപൂക്കും ലോകസൃഷ്ടിയ്ക്കാകണം.

സ്വാര്‍ത്ഥ ചിന്തകളുള്ളിലേറ്റി സുഖങ്ങളെല്ലാം കവരുവോര്‍
ചുട്ടെരിച്ചു കളഞ്ഞുവോ ഭൂമിതന്നുടെ നന്മകള്‍
നനവു കിനിയും മനസ്സുണര്‍ന്നാല്‍ മണ്ണിലിനിയും ജീവിതം
ഒരുമയോടെ നമുക്കു നീങ്ങാം തുയിലുണര്‍ത്തുക കൂട്ടരേ

---- ഇഞ്ചക്കാട് ബാലചന്ദ്രൻ

2013 നവംബർ 5, ചൊവ്വാഴ്ച

വെറുതെ

എഴുതുന്നതൊക്കെ    വായിക്കപെടും  എന്ന്  കരുതാൻ  പാടില്ലല്ലോ . വായിക്കപെടാതെ  ഉള്ള  എഴുത്തുകൾ      വെറുതെ  ആയി  പോയി  എന്ന്  പറയാനും  പറ്റില്ല . അത്  കൊണ്ട്  വായനക്കാർക്ക്  വേണ്ടി  അല്ലാതെ  എഴുതുന്നത്  കുറച്ചു  കൂടെ  ആത്മാർഥവും   , എഴുതാൻ  വേണ്ടി  മാത്രം  എഴുതപെട്ടതും    ആയിരിക്കില്ലേ ? വായനക്കാരന്റെ സാമൂഹ്യ ബോധം , വായനക്കാരിൽ എത്താനുള്ള കുറുക്കു വഴിക്കൾ, ശ്രദ്ധ ആകർഷിക്കാനുള്ള പദപ്രയോഗങ്ങൾ , വായനക്കാർകിടയിൽ കിട്ടേണ്ടുന്ന പ്രാധാന്യം ഇതിനെയൊന്നിനെയും പറ്റി  വിഷമിക്കാതെ എഴുതാൻ തോനിയത് കൊണ്ട് മാത്രം , അല്ലെങ്കിൽ വേറൊന്നും തല്കാലം ചെയ്യാൻ തോന്നാത്ത കൊണ്ട് മാത്രം എഴുതുന്ന വരികൾ എഴുത്ത് എന്ന കർമ്മത്തെ അഥവാ എഴുത്തിന്റെ രസത്തെ മാത്രം കേന്ദ്രീകരിച്ചാവില്ലേ? ആയാലും ഇല്ലെങ്കിലും എഴുത്തിനു അതിൽ മാത്രം നിലനില്ക്കുന്ന ഒരു നിലനില്പ് ഉള്ള പോലെ തോന്നുന്നു. എന്തിനാണ് ഡയറി എഴുതൽ പലരും ഒരു ശീലമാക്കി കൊണ്ടുനടന്നിട്ടുള്ളത്  ?   ബ്ലോഗിലും ഫെസ്ബുക്കിലും എഴുതും പോലെ നാല് പേർ കാണട്ടെ എന്ന് കരുതി അല്ലാതെ , ആരും കാണരുത് എന്ന് വാശി പിടിച് ഡയറി കുറിപ്പുകൾ എഴുതി നിറച്ചിരുന്ന എഴുത്തുക്കാർ എത്രയോ ആയിരം ഉണ്ടാവും!    

2013 മാർച്ച് 21, വ്യാഴാഴ്‌ച

haii kettit kothiyavunnu!!

മരണത്തെ പോലെ ഇത്ര ഭ്രമാത്മകമായ ഒരു കല്പന വേറെ ഇല്ലെന്നായിരിക്കുന്നു . പ്രണയത്തേക്കാൾ ലഹരിദായകമായിരിക്കുന്നു മരണത്തിന്റെ കവിത. നീ ആര് എന്ന ചോദ്യത്തിന്  മരണം തരുന്ന പോലെ പൂർണത ഉള്ള  ഒരു ഉത്തരം വേറെ ഇല്ലാത്ത പോലെ. ജീവിതത്തിനോടുള്ള ഒഴിഞ്ഞു മാറൽ , ഭീരുത്വം എന്തൊക്കെ നിങ്ങൾ വിളിച്ചാലും ഇത്ര സുഖകരമായ ഒരു പുറം വാതിൽ വേറെ എതിരിക്കുന്നു ?   വേദനയല്ല ..ഞാൻ പറയുന്നത് ഏറ്റവും നല്ല സംഗീതം കേട്ടു , ഏറ്റവും     നല്ല  പൂക്കൾ നിറഞ്ഞ താഴ്വാരത്തിൽ ചിരിച്ചു കൊഞ്ചുന്ന പ്രകൃതിയെ   കണ്ടു ഇഷ്ടപെട്ട ആഹാരം മൂക്ക് മുട്ടെ കഴിച്ചിട്ട് കിടന്നുള്ള പൂർണതയിൽ എത്തിയ   ഒരു നിമിഷം  ...ഞാൻ കേട്ടിട്ടുള്ള   ഏറ്റവും നല്ല കവിത പോലെ എന്റെ ജീവിതത്തെ ഞാൻ അവിടെ നിർത്തി വെച്ചേനെ.. എസ്കെപിസ്റ്റ് എന്ന് വിളിക്കുന്നവരൂടെല്ലാം  നിറയെ ചിരിച് ഞാൻ തിരിച്ചു പോയേനെ.. എന്റെ ഏറ്റവും നല്ല കവിത എന്റെ ജീവിതം ആയിരുന്നു എന്ന് ഒരുപാട് അഭിമാനിചേനെ..മരണമേ , എന്റെ സ്വപ്നങ്ങൾ നീയും ഞാനും എന്ന സങ്കലനത്തിൽ ജീവിത പൂർണത എന്ന  അന്തിമസ്വപ്നത്തിൽ വേരിട്ടിരിക്കുന്നു                

2013 മാർച്ച് 20, ബുധനാഴ്‌ച

2013 ജനുവരി 25, വെള്ളിയാഴ്‌ച

ആഹാ !! ഒരു നുള്ള് കഞ്ചാവ് ബീഡി തന്‍*

  *courtesy prem kumar kavitha in etho cinima :D

(ഈ  അനാവശ്യ  നേരത്ത് )നിറഞ്ഞു  തുളുംബുനോരീ  
പ്രണയത്തിന്‍  ചഷകം
നീ  കയ്യേല്കുകില്ല     ,എന്നാകിലും ...

തനുതതെങ്കിലും   , വെളുത്തോരീ
വെള്ളിവേളിച്ചമെല്കവേ
 പരകുമീ  കൈകള്‍  ഒരുവേള  നീളം
നിന്കരികിലീകക്  തീര്കും  വളയമായിടാം    


നിലാവിന്‍റെ  മൃദു  കരങ്ങള്‍  പുല്കവേ
മരിച്ചതല്ല  , ഈ  പ്രണയം  മധുവിലും    തീവ്രം
(എഴ്തുതിലെ  തന്നെ  ചിരിക്കുന്ന  വാക്കുകള്‍-
ക്കിത്ര    അഹന്തയോ   ! വിതറും  ഞാന്‍   വേണ്ടും  വെറും  നുണയായി  തന്നെ )

ചിരിച്ചു  തീര്‌ക്കറ്റെ   പുകഞ്ഞ  വിദ്വേഷങ്ങള്‍
വെറുക്കുവാന്‍  ഞാന്‍  തിരയില്ല  നിന്നെ .

എടുതുകൊല്ലുക , മരിച്ച  പ്രേമത്തെ
തപിക്കും  മേനിയെ  കുഴിയിലേകും

ചഷകം  നിറയുന്നോരീ      നിലാവിനും
കനവെ  കളിപ്പികും    ദ്രവത്തിനും    മേലെ  അതാ
 പ്രണയം  വിളിക്കുന്നു ...

വെളുത്ത   വെളിച്ചത്തില്‍  തണുക്കുനോരീ  എന്നെ
ചുരുണ്ട    പുകക്കും  മേലെ  പറക്കനരക്കുനോരെന്നെ  
വെറുക്കുവാന്‍  നിനക്കൊരിക്കല്‍ ആയെങ്കില്‍    
ആ  ഒരു  വട്ടം  ഞാന്‍  അറിഞ്ഞു  പ്രേമിക്കും

പുകയുന്ന  നിന്റെ  വിഷത്തിന്‍  വാക്കുകള്‍ ..
“പഴയകാലതിന്‍      പ്രേതം : കടുത്ത  വേദന ”
അതാണ്‌  ഞാന്‍  നിനകെങ്കില്‍  അറിഞ്ഞു  നീ    പ്രേമത്തെ
കൃതാര്തനാവ്       കണ്ണാ  ..


വെളുത്ത  ചന്ദ്രന്‍  വലിചെരിഞ്ഞൊരു  
തണുത്ത  നീലവേളിച്ചമാണ്  ഞാന്‍
അതിതീവ്രം  വ്രണ  സമമാവറെ 
നിനകീ  പളുങ്കും  ചിതറും  നിറത്തിന്റെ, യോര്‍മ   
(ഓര്‍മ  പോലും , അവനവിടയും  പുച്ഛം  ;)
പ്രണയം  കടം  കൊണ്ട  പ്രമാദമായ  പുച്ഛം !!)



അതിരുവിട്ട  ഭ്രമാത്മക  കാമന ,അതായിരുന്നു  ഞാന്‍
നിലാവിന്‍റെ  പ്രേമം  മരിക്കില്ലൊരികലും  
മുഴങ്ങുന്ന  നിശയുടെ  വെളിച്ചമാണ്  ഞാന്‍  എന്നും
നിന്നെ  കടന്നു  പോകും  ഈ    ചുടു  നിശ്വാസവും  നാളെ .