2013 നവംബർ 5, ചൊവ്വാഴ്ച
വെറുതെ
എഴുതുന്നതൊക്കെ വായിക്കപെടും എന്ന് കരുതാൻ പാടില്ലല്ലോ . വായിക്കപെടാതെ ഉള്ള എഴുത്തുകൾ വെറുതെ ആയി പോയി എന്ന് പറയാനും പറ്റില്ല . അത് കൊണ്ട് വായനക്കാർക്ക് വേണ്ടി അല്ലാതെ എഴുതുന്നത് കുറച്ചു കൂടെ ആത്മാർഥവും , എഴുതാൻ വേണ്ടി മാത്രം എഴുതപെട്ടതും ആയിരിക്കില്ലേ ? വായനക്കാരന്റെ സാമൂഹ്യ ബോധം , വായനക്കാരിൽ എത്താനുള്ള കുറുക്കു വഴിക്കൾ, ശ്രദ്ധ ആകർഷിക്കാനുള്ള പദപ്രയോഗങ്ങൾ , വായനക്കാർകിടയിൽ കിട്ടേണ്ടുന്ന പ്രാധാന്യം ഇതിനെയൊന്നിനെയും പറ്റി വിഷമിക്കാതെ എഴുതാൻ തോനിയത് കൊണ്ട് മാത്രം , അല്ലെങ്കിൽ വേറൊന്നും തല്കാലം ചെയ്യാൻ തോന്നാത്ത കൊണ്ട് മാത്രം എഴുതുന്ന വരികൾ എഴുത്ത് എന്ന കർമ്മത്തെ അഥവാ എഴുത്തിന്റെ രസത്തെ മാത്രം കേന്ദ്രീകരിച്ചാവില്ലേ? ആയാലും ഇല്ലെങ്കിലും എഴുത്തിനു അതിൽ മാത്രം നിലനില്ക്കുന്ന ഒരു നിലനില്പ് ഉള്ള പോലെ തോന്നുന്നു. എന്തിനാണ് ഡയറി എഴുതൽ പലരും ഒരു ശീലമാക്കി കൊണ്ടുനടന്നിട്ടുള്ളത് ? ബ്ലോഗിലും ഫെസ്ബുക്കിലും എഴുതും പോലെ നാല് പേർ കാണട്ടെ എന്ന് കരുതി അല്ലാതെ , ആരും കാണരുത് എന്ന് വാശി പിടിച് ഡയറി കുറിപ്പുകൾ എഴുതി നിറച്ചിരുന്ന എഴുത്തുക്കാർ എത്രയോ ആയിരം ഉണ്ടാവും!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ