2013 മാർച്ച് 21, വ്യാഴാഴ്‌ച
haii kettit kothiyavunnu!!
മരണത്തെ പോലെ ഇത്ര ഭ്രമാത്മകമായ ഒരു കല്പന വേറെ ഇല്ലെന്നായിരിക്കുന്നു . പ്രണയത്തേക്കാൾ ലഹരിദായകമായിരിക്കുന്നു മരണത്തിന്റെ കവിത. നീ ആര് എന്ന ചോദ്യത്തിന് മരണം തരുന്ന പോലെ പൂർണത ഉള്ള ഒരു ഉത്തരം വേറെ ഇല്ലാത്ത പോലെ. ജീവിതത്തിനോടുള്ള ഒഴിഞ്ഞു മാറൽ , ഭീരുത്വം എന്തൊക്കെ നിങ്ങൾ വിളിച്ചാലും ഇത്ര സുഖകരമായ ഒരു പുറം വാതിൽ വേറെ എതിരിക്കുന്നു ? വേദനയല്ല ..ഞാൻ പറയുന്നത് ഏറ്റവും നല്ല സംഗീതം കേട്ടു , ഏറ്റവും നല്ല പൂക്കൾ നിറഞ്ഞ താഴ്വാരത്തിൽ ചിരിച്ചു കൊഞ്ചുന്ന പ്രകൃതിയെ കണ്ടു ഇഷ്ടപെട്ട ആഹാരം മൂക്ക് മുട്ടെ കഴിച്ചിട്ട് കിടന്നുള്ള പൂർണതയിൽ എത്തിയ ഒരു നിമിഷം ...ഞാൻ കേട്ടിട്ടുള്ള ഏറ്റവും നല്ല കവിത പോലെ എന്റെ ജീവിതത്തെ ഞാൻ അവിടെ നിർത്തി വെച്ചേനെ.. എസ്കെപിസ്റ്റ് എന്ന് വിളിക്കുന്നവരൂടെല്ലാം നിറയെ ചിരിച് ഞാൻ തിരിച്ചു പോയേനെ.. എന്റെ ഏറ്റവും നല്ല കവിത എന്റെ ജീവിതം ആയിരുന്നു എന്ന് ഒരുപാട് അഭിമാനിചേനെ..മരണമേ , എന്റെ സ്വപ്നങ്ങൾ നീയും ഞാനും എന്ന സങ്കലനത്തിൽ ജീവിത പൂർണത എന്ന അന്തിമസ്വപ്നത്തിൽ വേരിട്ടിരിക്കുന്നു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ