ഒരു മുറിപ്പാടും അതിൽ ഇറ്റ ചലവും
വൃണവുംവിങ്ങുന്ന ഓർമയും,
പിന്നെ നീയും
ചിരി കൊണ്ട് ,
മായാത്ത മനസിന്റെ മുറിവിനെ
മറവിക്ക് നല്കുന്ന ഞാനും,
വെറും കഥയായി നമ്മളെ മാറ്റിയ
കനിവിന്റെ നിറമുള്ള കാലവും,
പിന്നെയും മുറിവിൽ നിന്നിറ്റുന്ന,
കലരാത്ത കവിതയായി
പടരാത്ത രക്തമായി
വെറുതെ, ഒറ്റക്ക് ഈ മനസും
നീ അറിയാതെ പോകുന്ന മൌനവും
വ്യഥയും, പ്രണയവും.
വൃണവുംവിങ്ങുന്ന ഓർമയും,
പിന്നെ നീയും
ചിരി കൊണ്ട് ,
മായാത്ത മനസിന്റെ മുറിവിനെ
മറവിക്ക് നല്കുന്ന ഞാനും,
വെറും കഥയായി നമ്മളെ മാറ്റിയ
കനിവിന്റെ നിറമുള്ള കാലവും,
പിന്നെയും മുറിവിൽ നിന്നിറ്റുന്ന,
കലരാത്ത കവിതയായി
പടരാത്ത രക്തമായി
വെറുതെ, ഒറ്റക്ക് ഈ മനസും
നീ അറിയാതെ പോകുന്ന മൌനവും
വ്യഥയും, പ്രണയവും.
