2015 ഏപ്രിൽ 8, ബുധനാഴ്‌ച

ചുമ്മാ


ഈ വഴിത്താരയിൽ
ഒറ്റപെടലിനെ  
പേരിട്ടു  വിളിക്കാനുള്ള അവകാശം പണ്ടേ കളഞ്ഞു പോയ,
അവകാശികൾ ഇല്ലാത്ത ഏകാന്തത  പകുത്തെടുക്കാം എന്ന
വാഗ്ദാനം മാത്രം മുറുക്കെ പിടിച്ചു
നിന്നെ കാത്തിരുന്ന ദിവസങ്ങൾ.
അതിന്റെ അവസാനം , വഴി മുഴുവൻ ഒറ്റക്ക് തിരികെ   നടന്നു
നിന്നെ തിരഞ്ഞു വരുന്ന ഓരോ നിമിഷവും
ഒറ്റക്ക് , മനസിന്‌ നൽകേണ്ട   ഉത്തരങ്ങൾ
അതിന്റെ ആശങ്കകൾ
ഓരോ നിമിഷതിന്റെയും
തീക്ഷ്ണത
നിരാശ
അധൈര്യം
ഇത് മുഴുവൻ താണ്ടി
തിരികെ വന്നു പിന്നെയും തിരയുമ്പോൾ,
 ഞാൻ ഇരിക്കാൻ ഒരു തണൽ കാണാതെ,
 അലഞ്ഞ  വഴിയും,
വേഗവും ക്ഷീണവും നീ അറിയുന്നില്ല
നീ എന്റെ വഴി പോലും കാണുനില്ല
ഞാൻ വിളിക്കാൻ ഒച്ച പൊങ്ങാത്ത പാതി ശവമായി
പിന്നെയും കാത്തിരിക്കും;
നിന്റെ തിരക്കിന്റെ അവസാനം ,
അവസാനം നീ എന്നെ തിരയുമെന്നു കരുതി
തിരി കെടാതെ , ആ ഒരൊറ്റ പ്രതീക്ഷയിൽ
എന്റെ ശ്വസിക്കുന്ന ശവമഞ്ചവും താങ്ങി..


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ