2012 ഫെബ്രുവരി 3, വെള്ളിയാഴ്‌ച

ആഴത്തെ തള്ളി കടന്നു പോയവള്‍..

ഒരു മഴക്കാലത്തെ നനച്ച നിന്റെ പ്രണയം
കൈക്കുമ്പിളില്‍ കോരി നിറക്കാതെ പോയി ഞാന്‍
തുറക്കാതെ പോയ എന്റെ ജനാലക്കല്‍ ,ഇനിയും വരാനുള്ള വസന്തങ്ങള്‍
ഒന്നിനും നീ തന്ന നിറങ്ങള്‍ ഉണരില്ലാ ..
തുറക്കാതെ തന്നെ എന്റെ ജനവാതിലുകള്‍ മടുക്കും
നിന്റെ ഗ്രീഷ്മം , അതിനു മറുപുറം ഇല്ലാതായിരിക്കുന്നു.
തിരികെ വന്നു വാങ്ങാന്‍ മടിക്കുന്ന മനസിന്റെ ശൈത്യം
നിന്നിലും ആഴമുള്ള പുഴകള്‍ ഒഴുകിയെന്നിലെകെതും
എന്നല്ല, നീ എന്റെ പുഴയായ പോലിനി
ഒഴുക്കുകള്‍ ഉണ്ടാവില്ല,
ആഴം ഞാന്‍ കണ്ടു. ഇനി പരപ്പുകള്‍ കാണാനായി ഒഴുകിയിറങ്ങട്ടെ..
പരന്ന പ്രവാഹങ്ങളെ തള്ളി കടന്നു പോകട്ടെ
നീ എനിക്ക് തന്ന വിശാലമായ ഭൂതലങ്ങള്‍ എന്റെ ഒഴുകിനെ അനുഗമിക്കുന്നു
ഞാന്‍ ഓര്‍മ്മകള്‍ ആക്കിയ വസന്തത്തിന്റെ സ്വപ്നങ്ങള്‍!

1 അഭിപ്രായം: